Type Here to Get Search Results !

Bottom Ad

ഇന്ന് കോടതി വിധി വന്നാല്‍ നാളെ നടപ്പിലാക്കാനാകില്ല: മുഖ്യമന്ത്രി


തിരുവനന്തപുരം (www.evisionnews.in): ഇന്ന് കോടതി വിധി വന്നാല്‍ നാളെ നടപ്പിലാക്കാന്‍ കഴിയുന്നതല്ല സംഗതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപിയായുള്ള ടിപി സെന്‍കുമാറിന്റെ പുനര്‍നിയമത്തില്‍ സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു പിണറായി. വിധി വന്നയുടന്‍ ഉത്തരവ് നടപ്പാക്കണമെന്ന് വേണമെന്നുള്ളവര്‍ക്കാണ് പ്രശ്നങ്ങളെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സുപ്രീംകോടതി വിധി അന്തിമമാണ്. വിധി പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. നിയമനം നടത്താത്തതിനെ കുറിച്ച് പരാതി പറയുന്നതില്‍ അര്‍ത്ഥമില്ല. ഡിജിപിയായി പുനര്‍നിയമനം നടപ്പിലാക്കാന്‍ വൈകിപ്പിക്കുന്ന പിണറായി സര്‍ക്കാറിനെതിരെ ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കിയാണ് സെന്‍കുമാറിന്റെ ഹര്‍ജി. ഡിജിപി സ്ഥാനത്ത് നഷ്ടമായ കാലാവധി നീട്ടി നല്‍കണമെന്നും ടിപി സെന്‍കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് മേധാവി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കി അദ്ദേഹത്തെ പൊലീസ് മേധാവിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ 24ന് ഈ ഉത്തരവ് വന്നിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെതിരെയാണ് സെന്‍കുമാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad