ന്യൂഡല്‍ഹി (www.evisionnews.in): പെട്രോള്‍ ഡീസല്‍ വില കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 1.39 രൂപയും ഡീസല്‍ ലിറ്ററിന് 1.04 രൂപയുമാണ് കൂട്ടിയത്. ഈ മാസം ഒന്നിന് പെട്രോള്‍ ലീറ്ററിന് 4.85 രൂപയും ഡീസല്‍ 3.41 രൂപയും കുറഞ്ഞതിന് പിന്നാലെയാണ് വര്‍ധന.
കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരി, ചണ്ഡീഗഡ് എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, രാജസ്ഥാനിലെ ഉദയ്പുര്‍, ജാര്‍ഖണ്ഡിലെ ജാംഷെഡ്പുര്‍ എന്നീ നഗരങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസം തോറും പരിഷ്‌കരിക്കുന്ന കാര്യവും ഐഒസി സൂചിപ്പിച്ചു. പുതിയ നടപടി ഉടന്‍ നടപ്പാക്കുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. നിലവില്‍ ഓരോ മാസവും രണ്ടു തവണയാണ് (ഒന്നിനും 16 നും) വില പരിഷ്‌കരണം. രണ്ടാഴ്ചത്തെ രാജ്യാന്തര വിലയുടെ ശരാശരി കണക്കാക്കിയുള്ള വില ഇന്ത്യയിലെ എണ്ണ കമ്പനികളാണു പ്രഖ്യാപിക്കുന്നത്.
Post a Comment
0 Comments