കാസര്‍കോട് (www.evisionnews.in): കാസര്‍കോട് പടന്നയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവരില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി വിവരം. പടന്ന വടക്കേപ്പുറത്ത് ടി.കെ മുര്‍ഷിദ് (23) മരിച്ചെന്ന് പറഞ്ഞാണ് ബന്ധുക്കള്‍ക്ക് ടെലഗ്രാം സന്ദേശം ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നും ദുരൂഹമായ സാഹചര്യത്തില്‍ കാണാതയവര്‍ അഫ്ഗാനിസ്ഥാനിലെ ഐ.എസ് കേന്ദ്രങ്ങളിലേക്കാണ് പോയതെന്നാണ് എന്‍.ഐ.എയുടെ നിഗമനം. ഇദ്ദേഹത്തിന്റെ പിതാവിന് ടെലഗ്രാം ആപ്പ് വഴിയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നെന്നു കരുതുന്ന സന്ദേശം ലഭിച്ചിരിക്കുന്നത്. എന്നാല്‍ മരണം എന്‍.ഐ.എ സ്ഥിരീകരിച്ചിട്ടില്ല. പാക്ക് അതിര്‍ത്തിക്ക് സമീപം അഫ്ഗാനിസ്ഥാനിലെ നന്‍ഗഹര്‍ പ്രവിശ്യയില്‍ ഐഎസ് ഭീകരരുടെ ഒളിത്താവളങ്ങളായ ഗുഹകള്‍ ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്.
21 പേരെയാണു ദുരൂഹസാഹചര്യത്തില്‍ സംസ്ഥാനത്തുനിന്ന് കാണാതായത്. കാസര്‍കോട്ടുനിന്ന് കാണാതായ ഹഫീസുദ്ദീന്‍ മരിച്ചതായി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ടെലിഗ്രാം വഴി കുടുംബാംഗങ്ങള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. ഇയാളുടെ മൃതദേഹത്തിന്റെ ചിത്രവും ലഭിച്ചിരുന്നു.
Post a Comment
0 Comments