Type Here to Get Search Results !

Bottom Ad

നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂളില്‍ മോഷണം; 15 മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു


വിദ്യാനഗര്‍: (www.evisionnews.in) വിദ്യാനഗര്‍ ബി.സി റോഡില്‍ പ്രവര്‍ത്തിക്കുന്ന നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മോഷണം. 15 മൊബൈല്‍ ഫോണുകളും 6840 രൂപയും മോഷ്ടിച്ചു. സ്‌കൂളില്‍ ഉപയോഗിച്ചതിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് പിടിച്ചുവെച്ച ഫോണുകളാണ് നഷ്ടപ്പെട്ടത്. സ്‌കൂളിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മാനേജ്മെന്റ് ഓഫീസിന്റെ വാതില്‍ പൂട്ട് പൊളിച്ചാണ് മോഷണം. അകത്തെ അലമാരയില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണുകളും പണവുമാണ് നഷ്ടപ്പെട്ടത്. 17ന് വൈകിട്ട് 5 മണിക്ക് പ്യൂണ്‍ സ്‌കൂള്‍ പൂട്ടി പോയതായിരുന്നു. 

ചൊവ്വാഴ്ച്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. സ്‌കൂള്‍ അധ്യാപകന്‍ ഇല്യാസ് നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. 

35,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറഞ്ഞു. സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad