Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് നവജാത ശിശു മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു


മഞ്ചേശ്വരം: നവജാത ശിശു മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ദുര്‍ഗിപ്പള്ളം നീരോളിത്തെയിലെ വസന്ത-രേണുക ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. അഞ്ചു ദിവസം മുമ്പ് മംഗളൂരു ആസ്പത്രിയില്‍ വെച്ചാണ് രേണുക കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ രാവിലെ അസുഖത്തെത്തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് മഞ്ഞപ്പിത്തമാണെന്ന് സ്ഥിരീകരിച്ചത്. കുഞ്ഞ് വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad