Type Here to Get Search Results !

Bottom Ad

മുന്‍ തദ്ദേശഭരണ ജനപ്രതിനിധികളെ സര്‍ക്കാര്‍ അവഗണിക്കുന്നു: എന്‍.എ നെല്ലിക്കുന്ന്


കാസര്‍കോട് (www.eviisonnews.in): അനുകരണീയമായ മാതൃകയില്‍ ആര്‍ജ്ജവത്തോടെ കുടുംബം പോലും മറന്ന് പ്രവര്‍ത്തിച്ച മുന്‍ തദ്ദേശഭരണ ജനപ്രതിനിധികളെ സര്‍ക്കാര്‍ യാതൊരു ആനുകൂല്യവും നല്‍കാതെ അവഗണിക്കുകയാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കേരള ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് ആന്റ് കൗണ്‍സിലേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഇന്നു കാണുന്ന നിലയില്‍ വികസനത്തിന്റെ പാതയിലെത്തിച്ച തദ്ദേശഭരണ ജനപ്രതിനിധികളെ മാറ്റിനിര്‍ത്തി കേരളത്തിന്റെ ചരിത്രം പറയാന്‍ കഴിയില്ല. മറ്റൊരു ജനപ്രതിനിധി വിഭാഗങ്ങള്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത തരത്തില്‍ ഒരു കൂട്ടായ്മ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്. അവരുടെ വേദനകളും പരാധീനതകളും മനസിലാക്കി ഇനിയും അവഗണിക്കാതെ അടിയന്തിരമായി പെന്‍ഷനും മറ്റാനുകൂല്യങ്ങളും അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

സി.ബി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. വിഘ്നേശ്വര്‍ ഭട്ട് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് എന്‍.എ അസീസ്, ജനറല്‍ സെക്രട്ടറി വട്ടിയൂര്‍കാവ് ജയകുമാര്‍, തിരുവല്ലം ജയകുമാര്‍, തോട്ടയ്ക്കാട് ശശി, പട്ടം ശ്രീകുമാര്‍ പ്രസംഗിച്ചു. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനുമായി 22 അംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാനായി സി.ബി അബ്ദുല്ല ഹാജിയെയും കണ്‍വീനറായി വിഘ്നേശ്വര്‍ ഭട്ടിനെയും യോഗം തെരഞ്ഞെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad