Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധക്കേസ്: പ്രത്യേക കോടതി സ്ഥാപിക്കണം: യൂത്ത് ലീഗ്


ഉളിയത്തടുക്ക (www.evisionnews.in): റിയാസ് മൗലവി വധക്കേസിലെ പ്രതികളെ പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ ചെയ്യണമെന്ന് മധൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയില്‍ പ്രത്യേകിച്ച് മധൂര്‍ പഞ്ചായത്തില്‍ കുറച്ചുകാലമായി സംഘ്പരിവാറിന്റെ അക്രമണത്തില്‍ നിരപരാധികളാണ്  കൊല്ലുപ്പെട്ടത്. അത്തരം കേസുകളിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല. കേസുകളുടെ മെല്ലെപ്പോക്കും പോലീസിന്റെ ജാഗ്രതക്കുറവുമാണ് ഇതിനുകാരണം. വര്‍ഗീയ കൊലപാതക കേസുകളില്‍ വിചാരണ വൈകുന്നതും പ്രതികള്‍ ശിക്ഷപ്പെടാതെ പോകുന്നതും ഒഴിവാക്കാന്‍ പ്രത്യേക കോടതി അത്യാവശ്യമാണെന്ന് യൂത്ത് ലീഗ് നേതൃയോഗം വിലയിരുത്തി. 

ഇത്തരം കേസുകളില്‍ പ്രതികള്‍ ശിക്ഷിപ്പെടാത്തതാണ് പഞ്ചായത്തിലെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്നത്. പ്രതികളെ സംരക്ഷിക്കുകയും ഗൂഢാലോചനയില്‍ പങ്കാളികളാവുകയും ചെയ്യുന്നവരെ  നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ പോലീസ് തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. 21ന് നടക്കുന്ന കാസര്‍കോട് മണ്ഡലം യൂത്ത് ലീഗിന്റെ യുവരോഷം പ്രതിഷേധ സംഗമം വിജയിപ്പിക്കാനും യോഗം തിരുമാനിച്ചു. 

യോഗത്തില്‍ അസീസ് ഹിദായത്ത് നഗര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് ചൂരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ നാസര്‍ ചായിന്റടി ഹാരിസ് പട്‌ള, പഞ്ചായത്ത് ലീഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മണ്ഡലം യൂത്ത് ലീഗ് സെകട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍, മമ്മു ഫുജൈറ, ഹബീബ് ചെട്ടുംകുഴി, ഇഖ്ബാല്‍ ചൂരി, അര്‍ഷാദ് എസ്പി നഗര്‍, അലി ള്ളയത്തടുക്ക സംസാരിച്ചു.


Keywords: riyas-murder-case-madhur-panchayath-myl-wanted-to-establish-special-court

Post a Comment

0 Comments

Top Post Ad

Below Post Ad