കുന്നുംകൈ (www.evisionnews.in): രൂക്ഷമായ ശുദ്ധജല ദൗര്‍ലഭ്യതക്ക് പരിഹാരമേകി സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത ലാ കോണ്‍ വിവെന്‍സിയ ക്യാമ്പയിന്റെ ഭാഗമായി മലയോര പഞ്ചായത്തുകളില്‍ സൗജന്യ കുടിവെള്ള പദ്ധതിയുമായി തൃക്കരിപ്പൂര്‍ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി രംഗത്ത്. ഷാര്‍ജ കെ.എം.സി.സിയുമായി സഹകരിച്ച് വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് ജലവിതരണ പദ്ധതിക്ക് തുടക്കമിട്ടത്. വരള്‍ച്ച രൂക്ഷമായ പ്രത്യേക സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത്‌കൊണ്ടാണ് ദിനംപ്രതി അയ്യായിരം ലിറ്റര്‍ വെള്ളം വിതരണം ചെയ്യുന്നത്.
കുടിവെള്ള വിതരണം വെസ്റ്റ് എളേരി പഞ്ചായത്തിലെ കടയക്കര ആദിവാസി കോളനിയില്‍ മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡണ്ട് കെ.എം ശംസുദ്ധീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് എം.സി ശിഹാബ് അധ്യക്ഷനായി. ജലസമ്മേളന ഉദ്ഘാടനം മണ്ഡലം മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. എം.ടി.പി കരീം നിര്‍വഹിച്ചു. ഷാര്‍ജ തൃക്കരിപ്പൂര്‍ മണ്ഡലം കെ.എം.സി.സി ട്രഷറര്‍ മുഹമ്മദ് മണിയനോടി പദ്ധതിക്കുള്ള ഫണ്ട് കൈമാറി. പി.കെ.സി റഹൂഫ് ഹാജി, സയീദ് വലിയപറമ്പ്, അസ്ഹറുദ്ദീന്‍ മണിയനോടി ഉമര്‍ മൗലവി, ജാതിയില്‍ അസൈനാര്‍, പി.സി ഇസ്മായില്‍, എ.വി അബ്ദുല്‍ ഖാദര്‍, എ. ദുല്‍കിഫിലി, ഷംസീര്‍ പോത്താങ്കണ്ടം, കെ. നൗഷാദ്, റാഹില്‍ മൗക്കോട്, കെ. അഹമ്മദ് കുഞ്ഞി, സമദ് മൗക്കോട്, മുസ്തഫ മൗലവി, കെ.സി മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
Post a Comment
0 Comments