Type Here to Get Search Results !

Bottom Ad

ചെര്‍ക്കളയിലെ മൈനോറിറ്റി കോച്ചിംഗ് സെന്റര്‍ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം: യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.in): കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ചെര്‍ക്കളയില്‍ അനുവദിച്ച മൈനോറട്ടി കോച്ചിംഗ് സെന്റര്‍ മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്ന് കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളില്‍ മതിയായ പ്രാതിനിധ്യം ലഭിക്കുന്നതിന് ന്യൂനപക്ഷ പ്രദേശമായ ചെര്‍ക്കളയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനം ചില തല്‍പരകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിന്റെ ഭാഗമായി മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തെചെറുക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ബി.കെ.ബഷീര്‍ പൈക്ക അധ്യക്ഷത വഹിച്ചു. സി.എം.എ സിദ്ദീഖ് സ്വാഗതം പറഞ്ഞു. അഷ്‌റഫ് എടനീര്‍, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, സലീം അക്കര, അബ്ദുല്‍ റഹ്മാന്‍ തൊട്ടാന്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad