Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി കൊലപാതകം; മുസ്ലിം യൂത്ത് ലീഗ് യുവരോഷം 21 ന് അഞ്ച് കേന്ദ്രങ്ങളിൽ


കാസർകോട്: (www.evisionnews.in)പഴയ ചൂരി ജുമാ മസ്ജിദിന് അകത്ത് കയറി മുഅദ്ദിൻ റിയാസ് മൗലവിയെ വെട്ടി കൊലപ്പെടുത്തിയ പ്രതികൾക്കെതിരെ യു.എ.പി.എചുമത്തുന്നതിലും, കൊലപാതകത്തിലെ സംഘ്പരിവാർഗൂഢാലോചന പുറത്ത് കൊണ്ട് വരുന്നതിലും സർക്കാരും, പോലീസും കാണിക്കുന്ന അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലംപ്രസിഡന്റ് ,സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ഏപ്രിൽ 21 വെള്ളിയാഴ്ച
4 മണിക്ക്  ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ 'യുവരോഷം ' സംഘടിപ്പിക്കും. കാസർകോട്ടും പരിസര പ്രദേശങ്ങളിലും നടക്കുന്ന വർഗ്ഗീയ സംഘട്ടനങ്ങളിലും കൊലപാതകങ്ങളിലും സംഘ് പരിവാർ  സംഘടകളോട് വിധേയത്വം പുലർത്തുകയാണ് ഒരു വിഭാഗം പോലീസ് ഉദ്യേഗസ്ഥർ.ഇത്
ദൂരവ്യാപകമായ പ്രത്യാഘാതത്തിന് വഴിവെക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 28ന് കാസർക്കോട് ടൗൺ പോലീസ് സ്‌റ്റേഷനിൽ എം.എസ് .എഫ് . നേതാക്കൻ മാരെയും പ്രവർത്തകരെയും അകാരണമായി ക്രൂരമായി മർദ്ദിച്ച്  ലോക്കപ്പിലടച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരി ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് അഷറഫ് ഇടനീർ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ടി.ഡി.കബിർ സ്വാഗതം പറഞ്ഞു.
എ.കെ.എം.അഷറഫ്, നാസർ ചായിന്റടി, ഹാരിസ് പട്ട്ള, മൻസൂർ മല്ലത്ത്, ബഷീർ കൊവ്വൽപ്പള്ളി, എം.എ.നജീബ്, അസീസ് കളത്തൂർ, സൈഫുള്ള തങ്ങൾ,  സിദ്ധീഖ് സന്തോഷ് നഗർ,ഹാരിസ് തൊട്ടി, റൗഫ് ബായിക്കര, കെ.കെ ബദറുദ്ദീൻ, സഹീദ് വലിയപറമ്പ് എന്നിവർ പ്രസംഗിച്ചു.

key words-muslim-youth-lege-yuvarosham

Post a Comment

0 Comments

Top Post Ad

Below Post Ad