Type Here to Get Search Results !

Bottom Ad

കാന്‍സര്‍ രോഗിക്ക് വിഷുക്കൈനീട്ടമായി മല്ലംവാര്‍ഡ് യു.ഡി.എഫിന്റെ ചികിത്സസഹായം


മുളിയാര്‍ (www.evisionnews.in): ഗോളിയടുക്ക ചക്ലിയ എസ്.സി കോളനിയിലെ കൊച്ചുകൂരയില്‍ കാന്‍സര്‍ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്ന കമലക്ക് ചികിത്സാ ധനസഹായം വിഷുക്കൈനീട്ടമായി നല്‍കി മല്ലം വാര്‍ഡ് യു.ഡി.എഫ് മാതൃകയായി. ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെളളിപ്പാടി ധനസഹായം കൈമാറി. വികസന സമിതി കണ്‍വീനര്‍

ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. വേണുകുമാര്‍, മന്‍സൂര്‍ മല്ലത്ത്, ബി.സി കുമാരന്‍, കൃഷ്ണന്‍ ചേടിക്കാല്‍, പ്രകാശ് റാവു, അബ്ബാസ് കൊളച്ചപ്, ഐത്തപ്പ അമ്മങ്കോട്, ഷരീഫ് മല്ലത്ത്, മധുകോടി, മുനീര്‍ തൈവളപ്പ്, കുഞ്ഞി മല്ലം, പൊന്നപ്പന്‍, ബാബു, സുന്ദരന്‍, ഭാസ്‌കരന്‍, ബേബി, വീണ, ശോഭ പ്രസംഗിച്ചു. പിന്നീട് നേതാക്കള്‍ കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ച് വിഷു ആശംസകള്‍ നേര്‍ന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad