മുളിയാര്‍ (www.evisionnews.in): എട്ടാംമൈല്‍- മല്ലം- പൈക്ക റോഡില്‍ കോഴി അവശിഷ്ടങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്ന സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മല്ലം മുസ്ലിം യൂത്ത് ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. രാത്രി കാലങ്ങളിലാണ് ഇത്തരത്തില്‍ കോഴിയുടെ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ റോഡരികില്‍ നിക്ഷേപിക്കുന്നത്. ഇത് മൂലമുണ്ടാകുന്ന ദുര്‍ഗന്ധം അസഹനീയമായി വഴിയാത്രക്കാരും പരിസരത്ത് താമസിക്കുന്ന വീട്ടുകാരും ദുരിതം പേറുകയാണ്.
രാത്രി കാലത്ത് മാലിന്യം തിന്നാനെത്തുന്ന തെരുവ് നായ്ക്കളും കാട്ടുപന്നികളും വഴിയാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഭീഷണിസൃഷ്ടിക്കുകയാണ്. ഇത് ഗൗരവമായി കാണണമെന്ന് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. യൂത്ത് ഫോര്‍ എര്‍ത്തിന്റെ ഭാഗമായി 19ന് രാവിലെ എട്ടു മണിക്ക് മല്ലം മധുവാഹിനിപ്പുഴയില്‍ നടത്തുന്ന ജലസംരക്ഷണ ക്യാമ്പയിനിന്റെ ഉദുമ നിയോജക മണ്ഡലംതല ഉദ്ഘാടന പരിപാടി വിജയിപ്പിക്കാന്‍ തീരുമാനിച്ചു. പ്രസിഡണ്ട് കെ.സി റഫീഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുഞ്ഞി മല്ലം സ്വാഗതം പറഞ്ഞു. ഷരിഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, ഷഫീഖ് മയ്ക്കുഴി, ഖാദര്‍ ആലൂര്‍, ഷരീഫ് മല്ലത്ത്, അഷ്‌റഫ് മുതലപ്പാറ പ്രസംഗിച്ചു.
Post a Comment
0 Comments