Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥികള്‍ മാനുഷിക മൂല്യങ്ങളെകുറിച്ച് ബോധവാന്മാരാകണം: എം.എസ്.എഫ്


തെക്കില്‍ (www.evisionnews.in): മികച്ച സംഘടന മികവുറ്റ സംഘാടകന്‍ എന്ന പ്രമേയത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം നടത്തിവരുന്ന തെക്കില്‍ ശാഖ യൂണിറ്റ് ഫെസ്റ്റ് യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ ഉദ്ഘാടനം ചെയ്തു. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതാവണം വിദ്യാര്‍ത്ഥിയുടെ ലക്ഷ്യമെന്ന് യോഗം അഭിപ്രായപ്പെട്ടു. ശാഖാ പ്രസിഡണ്ട് സഹദിന്റെ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബിലാല്‍ പരവനടുക്കം പതാക ഉയര്‍ത്തി. മുന്‍ ജില്ലാ സെക്രട്ടറി ഇബ്രാഹിം പള്ളങ്കോട് ക്ലാസെടുത്തു.

മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട് ടി.എന്‍ അഹമ്മദ് ഹാജി, മല്ലം സുലൈമാന്‍, പി.സി അബ്ദുറഹ്മാന്‍, ആഷിഫ് മാളിക, ടി.എം ജലീല്‍, മുജീബ് തെക്കില്‍, റസാഖ് പള്ളങ്കോട്, ജാഫര്‍ കൊവ്വല്‍, ആഷിക് കൂവത്തൊട്ടി ശര്‍വാന്‍ തെക്കില്‍, തൗസീഫ് മല്ലം മുസ്താഖ് തെക്കില്‍, മുസമ്മില്‍ മല്ലം, നുഹയ്ഫ് മൂല, അഹമ്മദ് അഷ്ഫാന്‍, അബിയാസ് തെക്കില്‍ സംസാരിച്ചു. ഹക്കീം തെക്കില്‍ സ്വാഗതവും മുഹമ്മദ് തെക്കില്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: സഹദ് തെക്കില്‍ (പ്രസി), തൗസീഫ് മല്ലം, മുസ്താഖ് തെക്കില്‍, മുസമ്മില്‍ മല്ലം (വൈസ്. പ്രസി), ഹക്കീം തെക്കില്‍ (ജന. സെക്ര) നുഹയ്ഫ് മൂല, അഷ്ഫാന്‍ തെക്കില്‍, അബിയാസ് തെക്കില്‍ (സെക്ര), മുഹമ്മദ് തെക്കില്‍ (ട്രഷ). ബാലവേദി റില്‍വാന്‍ തെക്കില്‍ (ക്യാപ്റ്റന്‍) അംറാസ് തെക്കില്‍, ഷാഹിദ് തെക്കില്‍ (വൈസ് ക്യാപ്റ്റന്‍).

Post a Comment

0 Comments

Top Post Ad

Below Post Ad