Type Here to Get Search Results !

Bottom Ad

കലാപം സൃഷ്ടിക്കാനുള്ള ശ്രമം: പോലീസ് അന്വേഷണം ഊര്‍ജിതമാക്കണം: എം.എസ്.എഫ്


കാഞ്ഞങ്ങാട് (www.evisionnews.in):  ആറങ്ങാടി കഴിഞ്ഞ ദിവസം ഇരുളിന്റെ മറവില്‍ ആറങ്ങാടി ഇസ്സത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ഭണ്ഡാരവും മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസും കരിഒഴില്‍ ഒഴിച്ച് വികൃതമാക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, സെക്രട്ടറി റമീസ് ആറങ്ങാടി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 

സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള സി.പി.എം കേന്ദ്രങ്ങളുടെ ശ്രമം പൊറുപ്പിക്കാനാവില്ല. സംഭവസ്ഥലത്ത് പോലീസ് പിക്കറ്റ് ഉണ്ടായിട്ട് പോലും പ്രതികളെ പിടിക്കാത്തത് സാമൂഹ്യ ദ്രോഹികള്‍ക്ക് പോലീസ് മൗനം സമ്മതം നല്‍കുന്നതിന്റെ തെളിവാണെന്നും നേതാക്കള്‍ പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടിയില്ലങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകും. തൊട്ടടുത്ത് സി.പി.എം ഓഫീസും ഉണ്ടന്നും കഴിഞ്ഞകാല സംഭവങ്ങള്‍ മറക്കാതിരിക്കുന്നത് നല്ലതാണെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad