Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടാനില്ല: ഒഴിപ്പിക്കലുമായി മുന്നോട്ട് പോകും: മന്ത്രി ചന്ദ്രശേഖരന്‍


തിരുവനന്തപുരം (www.evisonnews.in): മൂന്നാര്‍ കയ്യേറ്റമൊഴിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടാനില്ലെന്നും അദ്ദേഹത്തിന്റെ വിമര്‍ശനത്തിന് മറുപടി പറയുന്നില്ലെന്നും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ആവശ്യമില്ല. കയ്യേറ്റമൊഴിപ്പിക്കലുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ ജില്ലാ ഭരണകൂടത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചിരുന്നു. സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ റവന്യൂ ഭൂമി കയ്യേറി നിര്‍മിച്ച കുരിശ് പൊളിച്ചതിലായിരുന്നു മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. സര്‍ക്കാര്‍ ഭൂമിയെന്ന് ഉറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ച ശേഷം നിയമ നടപടികള്‍ സ്വീകരിച്ചാല്‍ മതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടപടികളില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

ദേവികുളം അഡീഷണല്‍ തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചായിരുന്നു കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad