ന്യൂഡല്‍ഹി (www.evisionnews.in): തെരഞ്ഞെടുപ്പ് ഇടവേളക്ക് ശേഷം വീണ്ടും വിദേശ യാത്രകള്‍ക്കുള്ള തയാറെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. മെയ് മുതല്‍ ജൂലായ് വരെയുള്ള യാത്രകളുടെ വിവരങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ശ്രീലങ്ക, യുഎസ്എ, ഇസ്രയേല്‍, റഷ്യ, ജര്‍മ്മനി, സ്പെയ്ന്‍, കസാഖിസ്ഥാന്‍ തുടങ്ങിയ ഏഴു രാജ്യങ്ങള്‍ മൂന്നു മാസത്തിനിടെ മോദി സന്ദര്‍ശിക്കും. മെയ് രണ്ടാം വാരം ശ്രീലങ്ക സന്ദര്‍ശനത്തോടെയാണ് യാത്രകളുടെ തുടക്കം.
യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് മെയ് 12-14 തീയതികളില്‍ ശ്രീലങ്കയിലേക്ക് പോകുന്നത്. കൊളംബിയയില്‍ നടക്കുന്ന പരിപാടിക്ക് പുറമേ ജാഫ്ന, കാന്‍ഡി തുടങ്ങിയ സ്ഥലങ്ങളും മോദി സന്ദര്‍ശിക്കും. ജൂണ്‍ 1-3 വരെ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കും. പിന്നീട് ഈ മാസം തന്നെ കസാഖിസ്ഥാനും ജി-20 യോഗത്തിനായി ജര്‍മ്മനിയും സന്ദര്‍ശിക്കും. യുഎസ് ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിക്കും. ഈ വര്‍ഷത്തെ മറ്റു യാത്രകളുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കും.
Post a Comment
0 Comments