Type Here to Get Search Results !

Bottom Ad

ഇമ്പിച്ചിബാവയുടെ ഖബര്‍ എവിടെയാണെന്ന് കണ്ടുപിടിച്ചു മണി സാഷ്ടാംഗം നമസ്‌ക്കരിക്കണം, വിവേകമുണ്ടാവാന്‍; ഡി ബാബുപോള്‍


കൊച്ചി: (www.evisionnews.in) മന്ത്രി എംഎം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി ബാബു പോള്‍. പ്രമുഖ സിപിഐഎം നേതാവും മുന്‍ മന്ത്രിയായിരുന്ന അന്തരിച്ച ഇമ്പിച്ചിബാവയോട് താരതമ്യപ്പെടുത്തിയാണ് ബാബുപോളിന്റെ വിമര്‍ശനം.

ഇദ്ദേഹത്തോളം വിദ്യാഭ്യാസമില്ലാത്ത ഒരു മന്ത്രി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്നു. ഇ.കെ ഇമ്പിച്ചിബാവ. നാലു ക്ലാസ്സ് മാത്രം പഠിച്ച അദ്ദേഹം ഏത് ഉന്നത സര്‍വകലാശാലയില്‍ നിന്നു ബിരുദമെടുത്താലും കിട്ടാത്ത പക്വതയുടെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ ഖബര്‍ എവിടെയാണെന്ന് കണ്ടുപിടിച്ചു മന്ത്രി മണി സാഷ്ടാംഗം നമസ്‌ക്കരിക്കണം, വിവേകമുണ്ടാവാന്‍ എന്നായിരുന്നു ബാബു പോളിന്റെ വിമര്‍ശനം.

അതേ സമയം മണിയുടെ വിവാദ പ്രസ്താവനകള്‍ കൊണ്ട് പൊറുതി മുട്ടിയ സിപിഐഎം മണിക്ക് സഹായിയെ നിയമിക്കാന്‍ ശ്രമമാരംഭിച്ചു. പ്രസംഗങ്ങളും വാര്‍ത്തകളും തയ്യാറാക്കുക, പൊതുവായ വിഷയങ്ങളില്‍ ജനങ്ങളുമായി ഇടപെടല്‍ നടത്തുക എന്നതായിരിക്കും ഉപദേശകന്റെ ചുമതല.

എത്രയും പെട്ടെന്ന് ഉപദേശകനെ കണ്ടെത്താന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മണിയുടെ ഒപ്പം എപ്പോഴും ഈ ഉപദേശകന്‍ ഉണ്ടായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad