Type Here to Get Search Results !

Bottom Ad

കൂഡ് ലുവില്‍ വീടാക്രമിച്ച കേസിലെ പ്രതിക്ക് നാലര വര്‍ഷം തടവ്


കാസര്‍കോട്: വീടിന് നേരെ കല്ലെറിയുകയും നാശനഷ്ടം വരുത്തുകയും ചെയ്തുവെന്ന കേസില്‍ പ്രതിയായ യുവാവിനെ വിവിധ വകുപ്പുകള്‍ പ്രകാരം നാലര വര്‍ഷം തടവിനും 9000 രൂപ പിഴക്കും ശിക്ഷിച്ചു.നുള്ളിപ്പാടി ചെന്നിക്കര കോളനിയിലെ രമേശ് നുള്ളിപ്പാടി (23)യെയാണ് സി.ജെ.എം കോടതി ഒമ്പതു വകുപ്പുകളിലായി ശിക്ഷിച്ചത്. ഓരോ വകുപ്പിലും ആറുമാസം വീതം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ ശിക്ഷ ഒന്നിച്ച് ആറുമാസം തടവ് അനുഭവിച്ചാല്‍ മതി.2009 ഏപ്രില്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കൂഡ്ലു കാളിയങ്കാട് സഫിയയുടെ വീടിന് നേരെ കല്ലെറിയുകയും ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ കാസര്‍കോട് പൊലീസാണ് കേസ് ചാര്‍ജ് ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad