Type Here to Get Search Results !

Bottom Ad

വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത തെറ്റ്: തൃക്കരിപ്പൂര്‍ സ്വദേശിയുടെ സന്ദേശം


കാസര്‍കോട് (www.evisionnews.in): ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളികള്‍ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് സന്ദേശം. കാണാതായവരുടെ കൂട്ടത്തില്‍പ്പെട്ട തൃക്കരിപ്പൂര്‍ സ്വദേശി അഷ്ഫാഖ് മജീദാണ് വാട്‌സ്അപ്പ് സന്ദേശമയച്ചത്. തൃക്കരിപ്പൂരിലെ പൊതുപ്രവര്‍ത്തകനാണ് സന്ദേശം ലഭിച്ചത്. ബന്ധുക്കള്‍ അയച്ച സന്ദേശങ്ങള്‍ക്കുള്ള മറുപടിയായാണ് അഷ്ഫാഖിന്റെ സന്ദേശം. 

നേരത്തെ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതായി ഇതേ അക്കൗണ്ടില്‍ നിന്നും സന്ദേശം എത്തിയിരുന്നു. ഏറ്റവും ഒടുവിലായി ഈമാസം 13നാണ് പടന്ന വടക്കേപ്പുറം സ്വദേശി കൊല്ലപ്പെട്ടതായി സന്ദേശമെത്തിയത്. 21 പേരെയാണ് ദുരൂഹസാഹചര്യത്തില്‍ കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നായി കാണാതായത്. കാസര്‍കോട്ട് നിന്ന് കാണാതായ ഹഫീസുദ്ദീന്‍ എന്ന യുവാവ് മരിച്ചതായി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ടെലിഗ്രാം വഴി കുടുംബാംഗങ്ങള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad