മംഗളൂരു (www.evisionnews.in): കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ തീവ്രഹിന്ദു സംഘടനയായ ശ്രീരാമസേന തനിച്ച് മത്സരിക്കുമെന്ന് സേനയുടെ തലവന്‍ പ്രമോദ് മുതലിഖ്. മംഗളൂരുവിലെ കുപ്രസിദ്ധ പബ്ബാക്രമണ കേസില്‍ ഹാജരാകാനെത്തിയതായിരുന്നു സേനാ നേതാവ്. തെരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളുമായി യാതൊരു വിധ സഖ്യമോ ധാരണയോ ഉണ്ടാവില്ല. മത്സരിക്കുന്ന നിയമസഭ മണ്ഡലങ്ങളെ കുറിച്ച് ഉടന്‍ തീരുമാനമെടുക്കും. പ്രമോദ് പറഞ്ഞു.
കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തെ ഹൈന്ദവരുടെ പ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പോപ്പുലര്‍ ഫ്രണ്ടിന്റെ ഒത്താശയുണ്ടെന്നും മുത്തലിക് പറഞ്ഞു.
Post a Comment
0 Comments