മംഗളൂരു (www.evisionnews.in): മകളുടെ വിവാഹ ചടങ്ങളുടെ അന്ത്യഘട്ടത്തില്‍ അമ്മ വേദിയില്‍ ഹൃദയാസ്തംഭനംമൂലം മരിച്ചു. ഉപ്പിനങ്ങാടിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഉപ്പിനങ്ങാടിയിലെ തനിയപ്പയുടെ ഭാര്യ വാരിജ (40) യാണ് മരിച്ചത്. ഗുരുരാഘവേന്ദ്ര മഠത്തിലായിരുന്നു വാരിജയുടെ മകളും കാഞ്ചിനടക്കയിലെ യുവാവും തമ്മില്‍ വിവാഹിതരായത്.
നവദമ്പതികള്‍ കരംഗ്രഹിക്കുന്നതിനിടെയാണ് അമ്മയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും കുഴഞ്ഞുവീഴുകയും ചെയ്തത്. വാരിജയെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദ്യോഗത്തിന് വാരിജ നേരത്തെ ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. തുടര്‍ ശസ്ത്രക്രിയക്ക് പണമില്ലാത്തതിനെ തുടര്‍ന്ന് മാറ്റിവെക്കുകയും ചെയ്തിരുന്നു. തനിയപ്പ കൂലിവേല ചെയ്താണ് കുടുംബം പോറ്റിയിരുന്നത്.
Post a Comment
0 Comments