Type Here to Get Search Results !

Bottom Ad

മംഗളൂരു എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥ പീഡനം: ഇന്‍കാസ് നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടു


ദുബൈ (www.evisionnews.in): മംഗളൂരു വിമാനത്താവളത്തില്‍ കാസര്‍കോട്ടുകാരടക്കമുള്ള പ്രവാസി മലയാളികളോട് എമിഗ്രേഷന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പീഡനവും വിവേചനവും അവസാനിപ്പിക്കാന്‍ ശക്തമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഇന്‍കാസ് ദുബൈ സെക്രെട്ടറി നൗഷാദ് കന്യപ്പാടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. ഉത്തര കേരളത്തില്‍ നിന്നുള്ള പ്രവാസികളെ വിവേചനത്തോടെയും മുന്‍ വിധിയോടെയുമാണ് കാണുന്നതെന്നും നിരന്തരമായി വേട്ടയാടുന്ന ഉദ്യോഗസ്ഥരുടെ ക്രൂരനടപടി അവസാനിപ്പിക്കാന്‍ ശക്തമായി ഇടപെടണം എന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 

പലരും ചുരുങ്ങിയ അവധിക്ക് നാട്ടില്‍ പോകുന്നതിനാല്‍ പീഡനവും വിവേചനവും പരാതിപ്പെടാന്‍ മുന്നോട്ടുവരാറില്ലെന്നതാണ് ചില ഉദ്യോഗസ്ഥര്‍ക്ക് പീഡനം ആവര്‍ത്തിക്കാന്‍ സഹായകരമാകുന്നതെന്നും സി.സി.ടി.വി സംവിധാനം ശക്തമാക്കി പ്രവാസികളെ നിരന്തരമായി വേട്ടയാടുന്ന ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നൗഷാദ് കന്യപ്പാടി ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad