Type Here to Get Search Results !

Bottom Ad

മംഗളൂരു ആശുപത്രിയിൽ മയ്യിത്തിന് ചികിത്സ; ബില്ല് ഒന്നര ലക്ഷം

മംഗളൂരു (www.evisionnews.in)മയ്യിത്തിന്ചികിത്സ നടത്തിയ വകയില്‍ സ്വകാര്യ ആശുപത്രിയിലെ ബില്ല് ഒന്നരലക്ഷം.
ബേക്കല്‍ മൗവ്വല്‍ റഹ്മത്ത് നഗറിലെ കെ.എം ഷെരീഫിന്റെ മകന്‍ ഷെയ്ഖ് മുഹമ്മദ് ആരിഫ് (45) മംഗലുരുവിലെ  സ്വകാര്യ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരണപ്പെട്ടുവെന്നാണ് ആരിഫിനെ ആശുപത്രിയിലെത്തിച്ചവര്‍ പറയുന്നത്.
ആരിഫിന് ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ച് നെഞ്ചുവേദന ഉണ്ടായി. ഉടന്‍ ആരിഫിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഹൃദയാഘാതത്തിനുള്ള യാതൊരു ചികിത്സാ സംവിധാനങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് ആരിഫിനെ കാസര്‍കോട്ടെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രസ്തുത ആശുപത്രിയില്‍ ഇഞ്ചക്ഷന്‍ നല്‍കിയതോടെ രോഗി അവശനായി. തുടര്‍ന്ന് തന്നെ പരിയാരം ഹൃദയാലയിലേക്ക് അയക്കണമെന്ന് രോഗി ഡോക്ടറോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഡോക്ടര്‍ ശുപാര്‍ശ ചെയ്തത് മംഗളൂരുവിലെ  സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാണ്. ബന്ധുക്കള്‍ ഉടന്‍ തന്നെ ആരിഫിനെ മംഗളൂരുവിലെക്ക് കൊ ണ്ടുപോയി. ഞായറാഴ് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മംഗലാപുരം ആശുപത്രിയിലെത്തി.
മംഗളൂരുവിൽ  എത്തുന്നതിന് മുമ്പ് രോഗി അബോധാവസ്ഥയിലായി. ഒപ്പമുണ്ടായിരുന്ന പലരും ആരിഫ് മരിച്ചതായി സംശയം പ്രകടിപ്പിച്ചുവെങ്കിലും മരണം ഉറപ്പിക്കാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ പെട്ടന്ന് ഐ.സി.യുവില്‍ കയറ്റി ചികിത്സ തുടങ്ങി. പിന്നാലെ വെന്റിലേറ്ററിലാക്കി. തിങ്കളാഴ്ച  രാവിലെ 11 മണിവരെ ചികിത്സ തുടര്‍ന്നു. 11.30 ന് ആരിഫ് മരിച്ചതായി ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചു. അധികം വൈകാതെ ഒന്നരലക്ഷത്തില്‍പ്പരം രൂപയുടെ ബില്ലും ബന്ധുക്കളുടെ പക്കലെത്തി. 24 മണിക്കൂര്‍ പോലും തികഞ്ഞില്ല. ഇതിനാണ് ആശുപത്രി അധികൃതര്‍ ഒന്നരലക്ഷത്തില്‍പ്പരം രൂപയുടെ ബില്ല് ചുമത്തിയത്. ബന്ധുക്കളില്‍ ചിലര്‍ ഇത് ചോദ്യം ചെയ്തുവെങ്കിലും ഹൃദയത്തിലെ ബ്ലോക്ക് മാറ്റിയെന്നായിരുന്നു ഇതിന് മറുപടി. മരിച്ച രോഗിയുടെ ഹൃദയതടസം നീക്കിയതെന്തിന് എന്ന ബന്ധുക്കളുടെ ചോദ്യത്തിന് ആശുപത്രി അധികൃതര്‍ക്ക് മറുപടിയുണ്ടായില്ല. മയ്യത്ത് വെച്ച് വിലപേശാനും ബഹളമുണ്ടാക്കാനും താല്‍പ്പര്യമില്ലാതിരുന്ന ബന്ധുക്കള്‍ പണം സമാഹരിച്ച് ബില്ലടച്ച് മയ്യത്തുമായി നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. 95ശതമാനം മരിച്ച രോഗികളെ കിട്ടാന്‍ കാത്തിരിക്കുകയാണ് ചില സ്വകാര്യ ആശുപത്രികള്‍. അഡ്മിറ്റായ രോഗികള്‍ മരണപ്പെട്ടാലും രണ്ടും മൂന്നും ദിവസം വെന്റിലേറ്ററില്‍ വെച്ച് പണം തട്ടുന്ന പതിവ് വര്‍ദ്ധിച്ചുവരികയാണ്.
മംഗളൂരു ആശുപത്രിയിലെ  ചൂഷണത്തിനെതിരെ  വ്യാപക  പ്രതിഷേധമാണ്  ഉയരുന്നത് 
key words; mangloare-hosptal-treatment-deadboady
Tags

Post a Comment

0 Comments

Top Post Ad

Below Post Ad