മലപ്പുറം (www.evisionnews.in): മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മറികടക്കാനായില്ലെങ്കിലും 2014ലേതിനെക്കാള്‍ 77,602 വോട്ടുകള്‍ നേടാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഇ അഹമ്മദ് ജയിച്ചത്. 4,37,723 ആണ് ഇ അഹമ്മദ് നേടിയ ആകെ വോട്ടുകളുടെ എണ്ണം. ഇക്കുറി 1,71,038 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി.കെ കുഞ്ഞാലിക്കുട്ടി എല്‍.ഡി.എഫിനെ എം.ബി ഫൈസലിനെ പരാജയപ്പെടുത്തിയത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍ 3442287 വോട്ടുകള്‍ നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശ് 65662 വോട്ടുകളുമായി തൃപ്തിപ്പെടേണ്ടിവന്നു.
Post a Comment
0 Comments