Type Here to Get Search Results !

Bottom Ad

'ബീഫ്' വേണ്ടായിരുന്നു, കുമ്മനത്തിനെതിരെ വിമര്‍ശനശരം, ബി.ജെ.പിയില്‍ കലഹം രൂക്ഷമാകുന്നു


പാലക്കാട് (www.evisionnews.in): മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയാത്തതിന് പിന്നാലെ ബിജെപിക്കുളളില്‍ കലഹം രൂക്ഷമാകുന്നു. പാലക്കാട് ചേര്‍ന്ന ദ്വിദിന നേതൃയോഗത്തിലെ കോര്‍കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെയും അധ്യക്ഷന്‍ കുമ്മനത്തിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കുമ്മനം രാജശേഖരന്‍ യോഗത്തില്‍ പൊട്ടിത്തെറിച്ചെന്നാണ് വിവരങ്ങള്‍.

തോല്‍വിയുടെ മുഴുവന്‍ കാരണവും തന്റെ തലയില്‍ കെട്ടിവെയ്ക്കേണ്ടെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്റെ പ്രസ്താവനകളാണ് ബിജെപിക്ക് തിരിച്ചടിയായതെന്നുമാണ് കുമ്മനത്തിന്റെ വിശദീകരണം. വെളളാപ്പളളി എതിരായി പറഞ്ഞതോടെ ബിജെപിക്ക് കിട്ടേണ്ട വോട്ടുകള്‍ സിപിഐഎമ്മിന് പോയി. സ്ഥാനാര്‍ത്ഥി അപരിചിതനായിരുന്നില്ലെന്നും കുമ്മനം മറുപടി നല്‍കി.

താഴെത്തട്ടില്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിച്ചില്ല, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര ഫണ്ട് അനുവദിച്ചില്ല, മുതിര്‍ന്ന നേതാക്കളെ പ്രചാരണ ചുമതല ഏല്‍പ്പിക്കാതെ വീഴ്ച വരുത്തി തുടങ്ങിയവയാണ് കോര്‍കമ്മിറ്റിയില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല ഏകോപിപ്പിക്കേണ്ട നേതാക്കളിലൊരാള്‍ പാലക്കാട്ടെ വിവാദ വ്യവസായിയുടെ മലപ്പുറത്തെ ഹോട്ടലില്‍ താമസിച്ചെന്നും ബീഫിനെച്ചൊല്ലി അനവസരത്തിലുണ്ടായ വിവാദമാണെന്നും കോര്‍കമ്മിറ്റിയില്‍ ഉയര്‍ന്നുവന്നു.

ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ ഉള്‍പ്പെട്ടതാണ് കോര്‍കമ്മിറ്റി യോഗം. ഇതിന് പിന്നാലെയാണ് സംസ്ഥാന ഭാരവാഹികളുടെ യോഗം ചേര്‍ന്നത്. ഇതിലും സമാന വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad