Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ കാറും ആംബുലന്‍സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു


കാസര്‍കോട് (www.evisionnews.in): കുമ്പളയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. മള്ളങ്കൈയിലെ യൂസഫ് ഹാജിയുടെ ഭാര്യ സുലൈഖ (60), സുലൈഖയുടെ മകള്‍ പരേതയായ കുബ്റയുടെ മകള്‍ മറിയം മുഫീദ (17) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ ബന്തിയോട് മള്ളങ്കൈയിലാണ് അപകടം. കുമ്പളയില്‍ കുത്തേറ്റ യുവാവിനെയും കൊണ്ട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ജില്ലാ സഹകരണ ആസ്പത്രിയുടെ ആംബുലന്‍സ് സുലൈഖയും കുടുംബവും സഞ്ചരിച്ച ആള്‍ട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 
ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍പെട്ടവരെ കാറില്‍ നിന്നും പുറത്തെടുത്തത്. പരിക്കേറ്റവരെയെല്ലാം ഉടന്‍ മംഗലാപുരം ആസ്പത്രിയിലെത്തിച്ചെങ്കിലും സുലൈഖയും മുഫീദയും മരിച്ചിരുന്നു. നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. മംഗലാപുരം യേനപ്പോയ സ്‌കൂളിലെ പി.യു.സി വിദ്യാര്‍ത്ഥിനിയാണ് മറിയം മുഫീദ.

Post a Comment

0 Comments

Top Post Ad

Below Post Ad