കാസര്‍കോട് (www.evisonnews.in): കാസര്‍കോട് ഉള്‍പ്പടെ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് നിര്‍ത്തിയ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാന്‍ കോര്‍പ്പറേഷന്‍ ഉന്നത തലത്തില്‍ ധാരണയായി. ഇതിന് മുഖ്യമന്ത്രി അനുമതി നല്‍കിയതായാണ് വിവരം. ഗതാഗത മന്ത്രി തോമസ് ചാണ്ടിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍കോട് നിന്ന് മൂന്നു വര്‍ഷത്തോളമായി നിലച്ച മടിക്കേരി ബസ് സര്‍വീസും ഇതോടൊപ്പം പുനരാരംഭിക്കും. ദക്ഷിണ കര്‍ണാടകയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും പുതിയ സര്‍വീസിന് സാധ്യതയുണ്ടെന്നാണ് കോര്‍പ്പറേഷന്റെ പഠനം.
കര്‍ണാടക ഉള്‍പ്പടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍നിന്ന് സര്‍വീസില്ലാത്തത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ആ്ന്ധ്രയില്‍ നല്‍കിയ മറുനാടന്‍ മലയാളിയുടെ സ്വീകരണത്തിലും കേരളത്തില്‍ നിന്ന് ബസില്ലാത്ത കാര്യം ശ്രദ്ധയില്‍പെടുത്തിയിരുന്നു. സ്വീകരണത്തിന് മറുപടിയായി കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ കേരളത്തില്‍ നിന്ന് ആരംഭിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ മാസം ഉറപ്പ് നല്‍കിയിരുന്നു.
പുതിയവയടക്കം ധാരാളം ബസുകള്‍ കട്ടപ്പുറത്താണ്. ഇതു പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കാന്‍ നടപടിയെടുക്കും. ബസുകള്‍ ഇറക്കാന്‍ കുറഞ്ഞ പലിശയ്ക്ക് സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്ന് വായ്പ ലഭ്യമാക്കും. ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം ദേശീയ ശരാശരി 5.2 ആണ്. എന്നാല്‍ കേരളത്തില്‍ ഇത് 9.4 ആണ്. ജീവനക്കാരെ ശരിയായി പുനക്രമീകരിക്കും. ആരെയും ഒഴിവാക്കില്ല. വരുമാനം മാത്രം നോക്കി സര്‍വീസ് നടത്തില്ല. പൊതുസേവനമായി കണ്ടുള്ള സമീപനമാകും സ്വീകരിക്കുക. കെഎസ്ആര്‍ടിസിയെ വിലയ്‌ക്കെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.
Post a Comment
0 Comments