കോട്ടയം (www.evisionnews.in): ഉമ്മന്‍ ചാണ്ടിയെ പുതിയ കെ.പി.സി.സി. അധ്യക്ഷനാക്കി താഴേത്തട്ടില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസിനുള്ളില്‍ നീക്കം ശക്തമായി. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് സമവായത്തിനുള്ള ചര്‍ച്ച ശക്തമായത്. എ.ഐ.സി.സി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ഏതു രീതിയില്‍ നടത്തുമെന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സമവായശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
അടുത്തിടെ നിയമിച്ച ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ നിലനിര്‍ത്തി കെ.പി.സി.സി. അംഗങ്ങളെയും ബ്ലോക്ക്, മണ്ഡലം ഭാരവാഹികളെയും സമവായത്തിലൂടെ തെരഞ്ഞെടുക്കുക, ബൂത്ത് കമ്മിറ്റികളില്‍ മാത്രം തെരഞ്ഞെടുപ്പു നടത്തുക, കെ.പി.സി.സി. അധ്യക്ഷനെയും ഭാരവാഹികളെയും നിശ്ചയിക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിനു കൈമാറുക എന്നിവയാണു സമവായക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. പ്രധാനമായും ഐ ഗ്രൂപ്പ് നേതാക്കളാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാല്‍, സംഘടനാ തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനാകുന്നതിനോട് ഉമ്മന്‍ ചാണ്ടിക്ക് എതിര്‍പ്പില്ലെന്നാണ് വിവരം. അതുകൊണ്ടു തന്നെ പാര്‍ട്ടിയുടെ എല്ലാതലത്തിലും തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടാണ് എ ഗ്രൂപ്പിനുള്ളത്. കെ.എസ്.യു. തെരഞ്ഞെടുപ്പില്‍ ആധിപത്യം ഉറപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് അവര്‍.
ബൂത്തുതലം മുതല്‍ ശക്തമായ സംവിധാനമുള്ള എ ഗ്രൂപ്പ് തെരഞ്ഞെടുപ്പ് നടക്കട്ടെയെന്ന നിലപാടിലാണ്. ഇതോടെ പാര്‍ട്ടിയുടെ പൂര്‍ണനിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയുമെന്നും കണക്കുകൂട്ടുന്നു. എന്നാല്‍, പല ഗ്രൂപ്പുകളുടെ കോ-ര്‍ഡിനേഷന്‍ മാത്രമായി മാറിയ ഐ ഗ്രൂപ്പിന് നിലവിലെ സാഹചര്യത്തില്‍ സംഘടനാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശക്തിയില്ല. ഐ ഗ്രൂപ്പിലെ തലയെടുപ്പുള്ള നേതാക്കള്‍ പല തട്ടുകളിലാണ്. രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍ ഉള്‍പ്പെടെ നേതാക്കള്‍ ഈ ഗ്രൂപ്പാണെന്നു പറയുന്നുണ്ടെങ്കിലും പലവഴിക്കാണ്. അതിനാല്‍, സംഘടനാ തെരഞ്ഞെടുപ്പില്‍ കെ. മുരളീധരനും സംഘവും എ ഗ്രൂപ്പിനൊപ്പം നിലയുറപ്പിക്കാനാണ് സാധ്യത.
Post a Comment
0 Comments