കണ്ണൂര്‍ (www.evisionnews.in): പ്രതിപക്ഷത്തിന് ഇടതുനേതാക്കള്‍ ആയുധം നല്‍കരുതെന്നും ഭരണത്തിലെ അഭിപ്രായ ഭിന്നത പുറത്തുപറഞ്ഞ് ശത്രുക്കള്‍ക്ക് മുതലെടുപ്പിന് അവസരം ഒരുക്കാതെ യോജിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് നടത്തിയ വാര്‍ത്താസമ്മേളനത്തിന് മറുപടി പറയുകയായിരുന്നു കോടിയേരി.
സിപിഐ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ പ്രതികരണങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപയോഗിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഭരണത്തിലെ അഭിപ്രായ ഭിന്നത പുറത്തുപറയുന്നത് ഭരണത്തെ ദുര്‍ബലപ്പെടുത്തും. തക്കംപാര്‍ത്തിരിക്കുന്ന പ്രതിപക്ഷത്തിന് ആയുധം കൊടുക്കരുത്. മുന്നണിക്കുള്ളിലെ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. എന്നാല്‍ അതൊന്നും പ്രചരിപ്പിക്കുന്ന തരത്തില്‍ വലുതല്ലെന്നും പ്രതിപക്ഷത്തിന്റെ മുതലെടുപ്പ് വിജയിക്കാന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു.
Post a Comment
0 Comments