Type Here to Get Search Results !

Bottom Ad

സിഎം ഉസ്താദിന്റെ ഘാതകരെ കണ്ടെത്തുക; എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സമരപ്പന്തല്‍ ഉദുമയില്‍ തുടങ്ങി


ഉദുമ: (www.evisionnews.in) സമസ്ത ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാളിയും പണ്ഡിതനുമായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ കൊലയ്ക്കു പിന്നിലെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരിക എന്നാവശ്യപ്പെട്ട് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന സമരപ്പന്തല്‍ ഉദുമയില്‍ തുടങ്ങി.

എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ ഉദുമയുടെ അധ്യക്ഷതയില്‍ ഡോ. സുരേന്ദ്രനാഥ് ഉല്‍ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റും കീഴൂര്‍ മംഗളൂരു ഖാളിയുമായ ത്വാഖാ അഹമ്മദ് മൗലവി, എസ്വൈഎസ് മണ്ഡലം പ്രസിഡന്റ നജ്മുദ്ധീന്‍ പൂക്കോയ തങ്ങള്‍ എന്നിവര്‍ മുഖ്യാതിഥിയായി സംബന്ധിച്ചു. ഹാഷിം അരിയില്‍ മുഖ്യപ്രഭാഷണം നടത്തി.

ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ധീന്‍ ദാരിമി പടന്ന,കെ എ മുഹമ്മദലി, സിദ്ദിഖ് നദവി, അബ്ദുള്‍ ഖാദര്‍ സഅദി, ബഷീര്‍ വെള്ളിക്കോത്ത്, ഹാഷിം ദാരിമി,ഷാഹുല്‍ ഹമീദ് ദാരിമി,താജുദ്ധീന്‍ ചെമ്പരിക്ക, അബ്ദുല്‍ ഖാദര്‍ സഅദി,കല്ലട്ര അബ്ബാസ് ഹാജി,കെ ബി എം ഷെരീഫ്,എം എച്ച് മുഹമ്മദ് കുഞ്ഞി, ഹമീദ് മങ്ങാട്, അബൂബക്കര്‍ ഹാജി കെ എ, മൂലയില്‍ മൂസ, അഷ്റഫ് മുക്കുന്നോത്ത്, ഇര്‍ഷാദ് കുണ്ടടുക്കം, ഇര്‍ഷാദ് ഹുദവി ബെദിര,ജൗഹര്‍ വലിയവളപ്പ്, റൗഫ് ഉദുമ, കെ സന്തോഷ് കുമാര്‍,വാസു മാങ്ങാട്, അനില്‍ കുമാര്‍, മുഹമ്മദ് ഷാ,എന്‍ എ ഷെരീഫ്, പാറയില്‍ അബൂബക്കര്‍, അനീസ് മാങ്ങാട് , റഫീഖ് കളനാട്, അബ്ദുല്‍ ഖാദര്‍ കുന്നില്‍ മുഹമ്മദ് കുഞ്ഞി, ബഷീര്‍ പാക്യാര,റഫീഖ് അങ്കക്കളരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad