തിരുവനന്തപുരം: (www.evisionnews.in) മൂന്നാറിനെച്ചൊല്ലി സിപിഎം-സിപിഐ പോര് മുറുകുന്നു. കൈയേറ്റം ഒഴിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കട്ടരാമന് അഭിനന്ദനവുമായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എത്തിയപ്പോള്‍ മന്ത്രിക്ക് വേറെ പണിയില്ലന്ന് പറഞ്ഞാണ് എസ് രാജേന്ദ്രന്‍ എം എല്‍ എ രംഗത്തിറങ്ങിയത്.
ഫോണില്‍ വിളിച്ചാണ് മന്ത്രി അഭിനന്ദനമറിയിച്ചത്. കൈയേറ്റം ഒഴിപ്പിക്കുന്നതിനായി എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി സബ് കളക്ടര്‍ക്ക് ഉറപ്പു നല്‍കി.
അതേസമയം മാധ്യമങ്ങളെ കുട്ടുപിടിച്ച് നായകനാകാന്‍ സബ് കളക്ടര്‍ ശ്രമിക്കുന്നതായും ഇതിനു കൂട്ടു നില്‍ക്കുന്ന റവന്യൂമന്ത്രിക്ക് വേറെ പണിയില്ലേയെന്നും എസ്. രാജേന്ദ്രന്‍ എംഎല്‍എ ചോദിച്ചു. സബ് കളക്ടറുടെ തരം താണ നടപടിയാണെന്നും എംഎല്‍എ ആഞ്ഞടിച്ചു. ഇതിനിടെ സിപിഐക്കെതിരെ യുള്ള മന്ത്രി എംഎം മണിയുടെ പ്രസ്താവന അനുചിതമാണെന്നും കേരളത്തില്‍ തമ്പുരാന്‍ ഭരണമല്ലെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പ്രതികരിച്ചു.
സിപിഎം-സിപിഐ തര്‍ക്കം നിലനില്‍ക്കെ സിപിഐ യുടെ എക്‌സിക്യൂട്ടിവ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കുകയാണ്.
Post a Comment
0 Comments