Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ വര്‍ഗീയ സംഘര്‍ഷം: ഒരു മാസത്തിനകം കണക്കുകള്‍ നല്‍കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദ്ദേശം


കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് ജില്ലയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ കലക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും നിര്‍ദ്ദേശിച്ചു. മാധ്യമങ്ങളിലൂടെ വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ജില്ലയിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. കോടതിയില്‍ തീര്‍പ്പാക്കിയ കേസുകള്‍, ശിക്ഷിച്ച കേസുകള്‍, തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കലക്ടറും ജില്ലാ പൊലീസ് മേധാവിയുമടങ്ങുന്ന കമ്മിറ്റി കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ യോഗം കൂടിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അവയില്‍ എടുത്ത തീരുമാനങ്ങളെ കുറിച്ചും വിശദീകരണം ആരാഞ്ഞു. ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ഈ മാസം 20ന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
keywords;kasargod-communal-issue

Post a Comment

0 Comments

Top Post Ad

Below Post Ad