ബണ്ട്വാള്‍ (www.evisionnews.in): പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ കറുവപ്പാടി (33)യെ ഓഫീസിനകത്ത് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കേരളത്തിലേക്ക് കടന്നതായി സൂചന. ഇതേതുടര്‍ന്ന് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കാസര്‍കോട്ടേക്ക് പുറപ്പെട്ടു. കൊലയെ തുടര്‍ന്ന് ബണ്ട്വാളിലും പരിസരങ്ങളിലും കനത്ത പോലീസ് കനത്ത ജാഗ്രത പുലര്‍ത്തിവരുന്നു. വിദഗ്ദ കൊലയാളികളാണ് കൃത്യം നടത്തിയതെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുണ്ടാക്കാന്‍ മുന്‍ നിരയില്‍ നിന്ന ജലീലിന് പറയത്തക്ക ശത്രുക്കളായി ഉള്ളതായി പോലീസിന് കണ്ടെത്താനായിട്ടില്ല.
വ്യാഴാഴ്ച രാവിലെ 11.30 മണിയോടെയാണ് കേരള- കര്‍ണാടക അതിര്‍ത്തിയിലെ കറുവപ്പാടി ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ കറുവപ്പാടി കൊല്ലപ്പെട്ടത്. ബൈക്കില്‍ മുഖം മറച്ചെത്തിയ സംഘം പഞ്ചായത്ത് കാര്യാലയത്തിലേക്ക് അതിക്രമിച്ചു കയറുകയും മുളക് പൊടി മുഖത്തെറിഞ്ഞ് ജലീലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് ബൈക്കുകളിലായെത്തിയ മുഖംമൂടി ധരിച്ച നാലംഗ സംഘമാണ് കൊല നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
Post a Comment
0 Comments