Type Here to Get Search Results !

Bottom Ad

ഹോസ്ദുര്‍ഗ്ഗ് സ്‌കൂള്‍ ഗ്രൗണ്ട് കൈയ്യേറി കെട്ടിടം പണിയാന്‍ അനുവദിക്കില്ല : എം.എസ്.എഫ്


കാഞ്ഞങ്ങാട് : : (www.evisionnews.in) ഹോസ്ദുര്‍ഗ്ഗ് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മുന്‍സിപ്പാലിറ്റി പണിയാന്‍ ആരംഭിച്ച കെട്ടിട നിര്‍മ്മാണം തടയുമെന്ന് എം.എസ് എഫ് നേതാക്കള്‍ അറിയിച്ചു. പദ്ധതി വിഹിതം തുച്ഛം മാത്രം ചിലവഴിച്ച് നാണം കെട്ട കാഞ്ഞങ്ങാട് നഗരസഭ സാമ്പത്തിക വര്‍ഷത്തിലെ വിഹിതം ചെലവഴിച്ച് കാണിക്കാന്‍ കള്ള രേഖകള്‍ ഉണ്ടാക്കി കെട്ടിടങ്ങള്‍ പണിയുന്നതിന്റെ ഭാഗമായി വിദ്യാലയ ഗ്രൗണ്ടില്‍ കെട്ടിടം പണിയാനുള്ള ശ്രമം എന്ത് വില കൊടുത്തും തടയുമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി , ജില്ലാ സെക്രട്ടറി റമീസ് ആറങ്ങാടി ,മണ്ഡലം പ്രസിഡന്റ് ജാഫര്‍ കല്ലന്‍ചിറ എന്നിവര്‍ അറിയിച്ചു . എം.എസ്.എഫ് മണ്ഡലം ജന.സെക്രട്ടറി റംഷീദ് നമ്പ്യാര്‍ കൊച്ചി , വൈ. പ്രസിഡന്റ് സിയാദ് പരപ്പ , മുന്‍സിപ്പല്‍ പ്രസിഡന്റ് ഹസ്സന്‍ പടിഞ്ഞാര്‍ , റംഷീദ് തോയമ്മല്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad