Type Here to Get Search Results !

Bottom Ad

കുറ്റിക്കോലില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ മുഖംമൂടി സംഘം അക്രമിച്ചു


കുറ്റിക്കോല്‍: (www.evisionnews.in) കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ മുഖം മൂടി സംഘം അക്രമിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച്ച രാത്രി ഏഴു മണിയോടെ കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്രപ്രവേശന കവാടത്തിനടുത്ത് വെച്ചാണ് മുഖം മൂടി സംഘത്തിന്റെ ആക്രമണമുണ്ടായത്.

കുറ്റിക്കോല്‍ സുഗന്ധി പാറയിലെ അബ്ദുള്‍ നാസര്‍ (56), ഭാര്യ ഖൈറുന്നീസ (42), മകന്‍ ഇര്‍ഫാദ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് കെയര്‍വെല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

അബ്ദുല്‍ നാസര്‍ ഖൈറുന്നീസയേയും ഇര്‍ഫാദിനെയും കുറ്റിക്കോല്‍ ടൗണില്‍ നിന്ന് കാറില്‍ കൂട്ടി വീട്ടിലേക്ക് പോകുമ്പോഴാണ് അപ്രതീക്ഷിതമായി മുഖം മൂടി സംഘത്തിന്റെ ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തിയ സംഘം കാറിന് നാശനഷ്ടം വരുത്തുകയും നാസറിനെയും കുടുംബത്തെയും മര്‍ദ്ദിക്കുകയുമായിരുന്നു. പിന്നീട് അക്രമി സംഘം കാസര്‍കോട് ഭാഗത്തേക്ക് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ബേഡകം എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Post a Comment

0 Comments

Top Post Ad

Below Post Ad