Type Here to Get Search Results !

Bottom Ad

മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണ്ണവുമായി ചട്ടഞ്ചാല്‍ സ്വദേശി പിടിയില്‍


കാസര്‍കോട്: (www.evisionnews.in) മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പത്തര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍.

കാസര്‍കോട്, ചട്ടഞ്ചാലിലെ അബ്ദുള്‍ റസാഖ് (49) ആണ് മംഗളൂരുവില്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരുടെ പിടിയിലായത്. 24 കാരറ്റിന്റെ 349.80 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം, മംഗളൂരു വെന്‍ലോക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്. ദുബായില്‍ നിന്ന് സ്പൈസ്ജറ്റ് വിമാനത്തിലെത്തിയ ഇയാളെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മംഗളൂരു, ബംഗളൂരു, ഗോവ, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്,ചെന്നൈ, ലക്നൗ വിമാനത്താവളങ്ങളിലൂടെ ഇയാള്‍ അടിക്കടി യാത്ര ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ സ്ഥിരം സ്വര്‍ണ്ണ കടത്തുകാരനാണോ എന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad