Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; നാളെ നിലവില്‍ വരും


തിരുവനന്തപുരം : (www.evisionnews.in) സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. പുതിയ നിരക്ക് ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും. വൈദ്യുതി നിരക്കുവര്‍ധനയുമായി ബന്ധപ്പെട്ട് ചേര്‍ന്ന റെഗുലേറ്ററി കമ്മിഷന്‍ യോഗത്തിലാണ് തീരുമാനം. 40 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമല്ല. യൂണിറ്റിനു 10 മുതല്‍ 30 പൈസ വരെ വര്‍ധിപ്പിക്കാനാണു കമ്മിഷന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. നിരക്കുവര്‍ധന സംബന്ധിച്ച ശുപാര്‍ശകള്‍ നേരത്തേ കമ്മിഷന്‍ തയാറാക്കിയിരുന്നു. 050 യൂണിറ്റ് വരെ 10 പൈസയും 50100 വരെ 20 പൈസയും 100 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് 30 പൈസയും വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. ഗാര്‍ഹിക, വ്യാവസായിക ഉപയോക്താക്കളെയായിരിക്കും വര്‍ധന കാര്യമായി ബാധിക്കുക. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു പരമാവധി കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കും. നിരക്കു വര്‍ധനയിലൂടെ വൈദ്യുതി ബോര്‍ഡിനു പ്രതിവര്‍ഷം 500550 കോടി രൂപ അധികം ലഭിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad