കാസര്‍കോട്: (www.evisionnews.in) പതിനാലുകാരിയെ പിറകെ നടന്നു ശല്യപ്പെടുത്തുയും ഫോട്ടോയെടുക്കുകയും പിന്നീട് കുറ്റിക്കാട്ടില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മൊഗ്രാല്‍പുത്തൂര്‍, ശാസ്താനഗറിലെ പ്രദീപ് ചന്ദ് എന്ന പ്രദീപി(18)നെതിരെയാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്.
2016 ഡിസംബര്‍ മാസത്തിനു മുമ്പുള്ള പല ദിവസങ്ങളിലായി പിറകെചെന്ന് ശല്യപ്പെടുത്തുകയും പിന്നീട് ഫോട്ടോയെടുക്കുകയും കുറ്റിക്കാട്ടിലേയ്ക്കു കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
Post a Comment
0 Comments