ന്യൂഡല്‍ഹി : (www.evisionnews.in) പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടയ്ക്കരുതെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം. ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതാണ്. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന ഇന്ധനം ലാഭിക്കാനാണ്, അല്ലാതെ പമ്പുകള്‍ അടയ്ക്കാനല്ല. പ്രധാന സംഘടനകള്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നില്ലെന്നും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.
കേരളത്തിലുള്‍പ്പെടെയാണു മേയ് 14 മുതല്‍ പമ്പുകള്‍ക്കു ഞായറാഴ്ച അവധി പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനു പെട്രോള്‍ ഉല്‍പന്നങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ചാണു ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്നു കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും തമിഴ്‌നാട് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ സുരേഷ് കുമാര്‍ നേരത്തെ അറിയിച്ചിരുന്നു.
Post a Comment
0 Comments