കുമ്പള: (www.evisionnews.in) അപകടാവസ്ഥയിലായ കുമ്പള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം പൊളിച്ചുമാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജനകീയ സമരസമിതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ നാളെ വൈകിട്ട് കുമ്പളയില്‍ ജനകീയ സമര സമിതിയുടെ യോഗം ചേരുമെന്ന് ചെയര്‍മാനും പഞ്ചായത്ത് അംഗവുമായ രമേശ് ഭട്ട്, കണ്‍വീനര്‍ സി എ സുബൈര്‍ എന്നിവര്‍ അറിയിച്ചു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കുമ്പള ടൗണില്‍ നിര്‍മ്മിച്ച ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സ് അപകടാവസ്ഥയിലാണെന്നു കാണിച്ച് നാലുവര്‍ഷം മുമ്പ് എഞ്ചിനീയറിംഗ് വിഭാഗം പഞ്ചായത്തിനു റിപ്പോര്‍ട്ടുകൊടുത്തിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ നടപ്പിലാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയത്.
ഇതിനിടയില്‍ നിരവധി തവണ അപകടാവസ്ഥയിലായ ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിട ത്തിന്റെ സ്ലാബ് അടര്‍ന്നുവീണ സംഭവങ്ങളും ഉണ്ടായി. ഇതിനിടയിലാണ് അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവായത്.
Post a Comment
0 Comments