Type Here to Get Search Results !

Bottom Ad

കോടനാട് കൊലപാതകം: മുഖ്യപ്രതി കൊല്ലപ്പെട്ടു; രണ്ടാം പ്രതിക്ക് ഗുരുതര പരിക്ക്


പാലക്കാട് : (www.evisionnews.in) തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട് എസ്റ്റേറ്റില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ നാടകീയ വഴിത്തിരിവ്. നേപ്പാള്‍ സ്വദേശി ഓം ബഹദൂറിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന രണ്ടുപേരുടെ വാഹനങ്ങള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പെട്ടു. കേസില്‍ പൊലീസ് തിരയുന്ന ഒന്നാംപ്രതി കനകരാജ് സേലത്ത് അപകടത്തില്‍ മരിച്ചു. രണ്ടാം പ്രതി കെ.വി. സായനും കുടുംബവും സഞ്ചരിച്ച കാര്‍ േദശീയപാത പാലക്കാട് കണ്ണാടിയിലും അപകടത്തില്‍പെട്ടു. ശനിയാഴ്ച രാവിലെ 5.50ന് ഉണ്ടായ അപകടത്തില്‍ സയന്റെ ഭാര്യ വിനുപ്രിയ (30), മകള്‍ നീതു (അഞ്ച്) എന്നിവരാണ് മരിച്ചത്. സയന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇടിച്ച കാര്‍ കൊലപാതക ദിവസം എസ്റ്റേറ്റില്‍ പോകാന്‍ ഇവര്‍ ഉപയോഗിച്ചതാണെന്നു പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടത്. കനകരാജിനും സയനും കേസില്‍ പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതിനു പിന്നാലെയാണ് പ്രതികള്‍ അപകടത്തില്‍പ്പെടുന്നത്. ഒന്നാംപ്രതി കനകരാജിന്റെ മരണം അപകടമാണെന്നും അതല്ല ഏറ്റുമുട്ടലാണെന്നും പറയുന്നു. പക്ഷേ ഔദ്യോഗിക സ്ഥിരീകരണമില്ല. കണ്ണാടിയിലെ വാഹനാപകടം ആത്മഹത്യാശ്രമത്തിന്റെ ഭാഗമായിരുന്നെന്നു സംശയമുണ്ട്. കോയമ്പത്തൂരില്‍ താമസിക്കുന്ന സയന്‍ ഇരിങ്ങാലക്കുടയിലുള്ള വിനുപ്രിയയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പൊലീസ് പിന്തുടരുന്നത് മനസിലാക്കി അപകടം വരുത്തിവച്ചെന്നാണ് സംശയിക്കുന്നത്. സയന്‍ ഓടിച്ച കാര്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.




ജയലളിതയുടെ കോടനാട്ടെ അവധിക്കാല വസതിയില്‍ പണവും സ്വര്‍ണവുമെല്ലാമായി രണ്ടായിരം കോടിയിലേറെ സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസ്തര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്റ്റേറ്റ് കാവല്‍ക്കാരനെ കൊലപ്പെടുത്തിയത്. കോടനാട്ടെ അവധികാല വസതിയുടെ സമീപത്തുളള ചിലര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് വിവരം. കാവല്‍ക്കാനെ കൊലപ്പെടുത്തിയ ശേഷം അമൂല്യമായ ചില വസ്തുക്കളും മോഷണം പോയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad