കാസര്‍കോട് (www.evisionnews.in): ജില്ലയിലെ വര്‍ഗീയ സംഘര്‍ഷ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് കോടതി വേണമെന്ന് ഡിവൈഎഫ്‌ഐ. വര്‍ഗീയ കേസുകള്‍ക്കെതിരെ പഴുതടച്ച നടപടി ഉണ്ടാകണം. ഇരകള്‍ക്കായി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറേയും സര്‍ക്കാര്‍ നിയമിക്കണം. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാനുള്ള വിധിന്യായങ്ങള്‍ ഉണ്ടാകണം.ആരാധനാലയ പരിസരത്തും മറ്റും നടക്കുന്ന മതമൗലിക ശക്തികളുടെ ആയുധ സംഭരണവും പരിശീലനവും തടയണം. വര്‍ഗീയ സംഘര്‍ഷ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാത്ത സാഹചര്യമുണ്ട്. ഭീഷണി കാരണം സാക്ഷികള്‍ പിന്മാറുകയാണ്. കുറ്റപത്രത്തിലെ പഴുതും കൊലയാളികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമാകുന്നു.
കാസര്‍കോട്ടെ സമാധാന ജീവിതത്തിന് ഭീഷണിയായിരിക്കുകയാണ് ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ ശക്തികള്‍. അക്രമങ്ങള്‍ക്ക് ഇരയാകുന്നത് നിരപരാധികളാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മദ്രസ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയുടെ കൊലപാതകം. മൗലവിയുടെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയവരെയും സഹായികളെയും പുറത്തുകൊണ്ടുവരണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
Post a Comment
0 Comments