Type Here to Get Search Results !

Bottom Ad

വിദ്യാഭ്യാസ സംരക്ഷണയജ്ഞം: അംഗഡിമുഗറില്‍ സ്‌കൂള്‍ വികസന സെമിനാര്‍ 21ന്


പുത്തിഗെ (www.evisionnews.in): പൊതുവിദ്യാഭ്യാസ സംരക്ഷണവും സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതും ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്‌കൂള്‍ വികസന സെമിനാര്‍ പുത്തിഗെ പഞ്ചായത്തിലെ ഏകസര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളായ അംഗഡിമുഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 21 മൂന്നു മണിക്ക് നടക്കുമെന്ന് ഹെഡ്മാസ്റ്റര്‍ അശോക, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് നളിനി എന്നിവര്‍ അറിയിച്ചു.

മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ്, മുന്‍ എം.എല്‍.എ സിഎച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പുഷ്പ അമയെക്കള, ജനപ്രതിനിധികളായ കെ.ആര്‍ ജയാനന്ദ, ജെ. അരുണ, പി.ബി മുഹമ്മദ്, ആനന്ദ പങ്കടുക്കും. വിവിധ സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ സാംസ്‌കാരിക സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പൂര്‍വ വിദ്യാര്‍ത്ഥികളും വിവിധ ക്ലബ് അംഗങ്ങളും സെമിനാറില്‍ പങ്കടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad