Type Here to Get Search Results !

Bottom Ad

മധൂര്‍ മുതല്‍ തളങ്കര വരെ ഡി.വൈ.എഫ്.ഐ പരേഡും സെക്കുലര്‍ മീറ്റും നാളെ


കാസര്‍കോട് (www.evisionnews.in): കാസര്‍കോടിനെ കലാപ ഭൂമിയാക്കരുത് എന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍മധൂര്‍ മുതല്‍ തളങ്കര മാലിക്ക് ദിനാര്‍ വരെ സംഘടിപ്പിക്കുന്ന യുവജന പരേഡ് തിങ്കളാഴ്ച നടക്കും. തുടര്‍ന്ന് വൈകിട്ട് 4.30ന് കാസര്‍കോട് പുതിയ ബസ് സ്റ്റാറ്റാന്റ് പരിസരത്ത് സെക്കുലര്‍ സദസും സംഘടിപ്പിക്കും.

രാവിലെ പത്തിന് മധൂര്‍ ക്ഷേത്ര പരിസരത്ത് പി. കരുണാകരന്‍ എംപി യുവജനപരേഡ് ഉദ്ഘാടനം ചെയ്യും. 1000 വൈറ്റ് വളണ്ടിയര്‍മാര്‍ അണിനിരക്കും. ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ ലീഡറും പ്രസിഡണ്ട് ശിവജി വെള്ളിക്കോത്ത് മാനേജറുമാണ്. ഉളിയത്തടുക്ക, കൂഡ്‌ലു, ചൂരി, കറന്തക്കാട്, മല്ലികാര്‍ജുന ക്ഷേത്ര പരിസരം, തായലങ്ങാടി, റെയില്‍വേസ്റ്റേഷന്‍ വഴി പര്യടനം നടത്തുന്ന യുജനപരേഡ് വൈകിട്ട് നാലിന് തളങ്കര മാലിക്ക് ദിനാര്‍ ജുമാമസ്ജിദ് പരിസരത്ത് സമാപിക്കും. വൈകിട്ട് 4.30ന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന സെക്കുലര്‍ സദസ്സ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.


Post a Comment

0 Comments

Top Post Ad

Below Post Ad