Type Here to Get Search Results !

Bottom Ad

ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച മദ്യവുമായി അനന്തപുരത്ത് യുവാവ് അറസ്റ്റില്‍


സീതാംഗോളി: (www.evisionnews.in) ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 14 കുപ്പി കര്‍ണ്ണാടക മദ്യവുമായി യുവാവിനെ കാസര്‍കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊടിയമ്മ ബലംബാടി ഹൗസിലെ അബ്ദുല്‍ നാസറി (22) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11 മണിക്ക് നായിക്കാപ്പില്‍ വെച്ച് എക്സൈസ് സംഘം ഓട്ടോറിക്ഷക്ക് കൈകാണിച്ചുവെങ്കിലും നിര്‍ത്താതെ പോയി. ഓട്ടോ റിക്ഷയെ പിന്തുടര്‍ന്ന് അനന്തപുരത്ത് വെച്ച് പിടികൂടുകയായിരുന്നു. പിറക് വശത്തെ സിറ്റിന്റെ അടിയില്‍ സൂക്ഷിച്ച മദ്യമാണ് പിടിച്ചെടുത്തത്.




Post a Comment

0 Comments

Top Post Ad

Below Post Ad