കണ്ണൂര്‍ (www.evisionnews.in): സിപിഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിനെതിരെയും സിപിഐ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനൊരുങ്ങി കോടിയേരി ബാലകൃഷ്ണന്. ശനിയാഴ്ച കണ്ണൂരില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് വിമര്‍ശനങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ മറുപടി നല്‍കാനെത്തുന്നത്. പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്നും വിയോജിപ്പുകള്‍ മുന്നണിക്കകത്ത് പറയണമെന്നും സിപിഎം നിര്‍ദേശം നല്‍കിയതായാണ് വിവരങ്ങള്‍.
അതേസമയം സര്‍ക്കാരിനെതിരെയുളള എതിര്‍പ്പുകള്‍ വ്യക്തമാക്കിയ സിപിഐയെയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രതിപക്ഷം പറഞ്ഞതെല്ലാം ഇപ്പോള്‍ സത്യമാണെന്ന് തെളിയുന്നു. ഇടതുമുന്നണി ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം ഡ്ല്ഹിയില് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സിപിഐക്ക് പ്രതിപക്ഷത്തിന്റെ നിലപാടല്ല, സിപിഐയുടേത് ഇടതുപക്ഷത്തിന്റെ നിലപാടാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇന്നലെ പറഞ്ഞത്. സിപിഐക്ക് പ്രതിപക്ഷത്തിന്റെ നിലപാടാണെന്ന സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു കാനം. കാരാട്ട് പരസ്യമായി പറഞ്ഞതിനാലാണ് പരസ്യ മറുപടിയെന്നും കാനം പറഞ്ഞു.
Post a Comment
0 Comments