തിരുവനന്തപുരം (www.evisionnews.in): പിണറായി മന്ത്രി സഭയുടെ പിറവി മുതല്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐയും സിപിഎമ്മും തമ്മില്‍ പോര് അതിരൂക്ഷമാകുന്നത് അണികളെ ആശയക്കുഴപ്പത്തിലാക്കുന്നു. 1968ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിന് പിന്നാലെ ഇടതന്മാരെന്നറിയപ്പെടുന്ന സിപിഎമ്മും വലതന്മാരായ സിപിഐയും തമ്മിലുണ്ടായിരുന്ന രാഷ്ട്രീയ കയ്യാങ്കളിയെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. മൂന്നാര്‍ പ്രശ്‌നത്തില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും മന്ത്രരി എംഎം മണിക്കുമെതിരെ തുടരുന്ന നിറയൊഴിക്കലിന്റെ തോക്ക് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് അച്യുതാനന്ദന്‍ മന്ത്രി സഭാംഗമായിരുന്ന ബിനോയ് വിശ്വമാണ്.
കയ്യേറ്റക്കാരുടെ ദല്ലാളായി ഞങ്ങളുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് ബിനോയ് വിശ്വത്തിന്റെ അഭിപ്രായം. മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച കുരിശു പൊളിച്ചുമാറ്റിയതില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതിലാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നത്. മുഖ്യമന്ത്രി വസ്തുതകള്‍ മനസിലാക്കാതെയാണ് പ്രതികരിച്ചത്. മുഖ്യമന്ത്രി തെറ്റിധാരണ മാറ്റണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
Post a Comment
0 Comments