Type Here to Get Search Results !

Bottom Ad

ഓഫറുകള്‍ വാരിക്കോരി: എയര്‍ടെല്ലിനും ഐഡിയക്കും വോഡഫോണിനുമെതിരെ പരാതിയുമായി ജിയോ


ന്യൂഡല്‍ഹി: (www.evisionnews.in) മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ സുതാര്യതയില്ലെന്ന് ആരോപിച്ച് എതിരാളികളായ കമ്പനികള്‍ക്കെതിരെ പരാതിയുമായി റിലയന്‍സ് ജിയോ. 

ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് റിലയന്‍സ് ജിയോ ട്രായ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ക്കെതിരെയാണ് പരാതി. പ്രത്യേക താരിഫ് പ്ലാനുകള്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമായി നല്‍കുന്നതിനെതിരെയാണ് പരാതി. 

പൊതുവായി പ്രഖ്യാപിക്കാത്ത ഇത്തരം ഓഫറുകള്‍ ഉപയോക്താക്കളുടെ നമ്പറുകളിലേയ്ക്ക് മെസ്സേജ് ആയി നല്‍കുന്നത് നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് റിലയന്‍സിന്റെ വാദം. കൂടാതെ നമ്പര്‍ പോര്‍ട്ടബിലിറ്റി സംബന്ധിച്ചും കമ്പനികള്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും ജിയോ പറയുന്നു. ഇത്തരം കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പിഴ ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.













Tags

Post a Comment

0 Comments

Top Post Ad

Below Post Ad