Type Here to Get Search Results !

Bottom Ad

ചെടേക്കാല്‍ അടിമ്പായി ജാറം ഉറൂസിന് തുടക്കമായി


ബദിയടുക്ക (www.evisionnews.in): ചെടേക്കാല്‍ അടിമ്പായി ജാറം ഉറൂസിന് തുടക്കമായി. ജമാഅത്ത് പ്രസിഡണ്ട് മാഹിന്‍ കേളോട്ട് പതാക ഉയര്‍ത്തി. ചടങ്ങില്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി, മൊയ്തീന്‍ ഫരീദ്, റസാഖ്, ഇബ്രാഹിം പുണ്ടൂര്‍മൂല, ഇബ്രാഹിം മൗലവി, ഇല്യാസ് മുസ്ലിയാര്‍, എ.കെ മുഹമ്മദ്, പി.എസ് മുഹമ്മദ്, എം.എസ് മഹമൂദ്, മുഹമ്മദ് മൗലവി മുണ്ടോള്‍, ഹസൈനാര്‍ ഹാജി മാളിക, ഹമീദ് ഹാജി മൂല, അടിമ്പാടി അബ്ദുല്ല, മുനീര്‍ സി.എച്ച്, റഫീഖ് കേളോട്ട്, സഫ്ബാന്‍ തളങ്കര, നിഷാദ് ചെടേക്കാല്‍, എംഎം ഹസൈനാര്‍ ഹാജി, മമ്പക്കം മുഹമ്മദ്, സി.പി സൈനുദ്ദീന്‍ സംബന്ധിച്ചു.

ഇന്ന് രാത്രി ഉറൂസ് പരിപാടി സയ്യിദ് ജാഫര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബഷീര്‍ ഫൈസി അധ്യക്ഷത വഹിക്കും. അബൂഫിദ റഹ്മാനി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അന്‍വര്‍ അലി ഹുദവി, റഫീഖ് സഅദി ദേലംപാടി, നൗഫല്‍ സഖാഫി കളമ്പ, ഖലീല്‍ ഹുദവി കല്ലായം തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.  23ന് സമാപന പരിപാടിയില്‍ സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയതങ്ങള്‍ കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. 24ന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad