Type Here to Get Search Results !

Bottom Ad

കേരളഹൗസില്‍ വിഎസിന് മുറി നല്‍കിയില്ല; പത്ത് ദിവസം മുമ്പ് ബുക്ക് ചെയ്തിട്ടും മുറി നല്‍കാതെ അധികൃതര്‍


ന്യൂഡല്‍ഹി: (www.evisionnews.in) മുന്‍ കേരളമുഖ്യന്ത്രിയും കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷനുമായ വിഎസ് അച്യുതാനന്തന് കേരള ഹൗസില്‍ മുറി നല്‍കിയില്ല. പതിവായി തമാസിക്കാറുണ്ടായിരുന്ന 204ാം നമ്പര്‍ മുറി വിഎസിനെ ഒഴിവാക്കി വിദ്യാഭ്യാസമന്ത്രിക്ക് നല്‍കുകയായിരുന്നു. പത്ത് ദിവസം മുമ്പേ ബുക്ക് ചെയ്തിരുന്ന മുറി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് വിഎസ് പ്രതിഷേധിച്ചു. അവഗണനയെത്തുടര്‍ന്ന് കേരള ഹൗസ് എആര്‍സിയെ കണ്ട് വിഎസ് പരാതി അറിയിച്ചു. മന്ത്രി പോയ ശേഷം അധികൃതര്‍ വിഎസിന് മുറി നല്‍കിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad